ടാലന്റ് റെക്കോർഡ് ബുക്കില്‍ ഇടം നേടി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ്. കമ്പനിയുടെ കീഴിൽ ശ്രീ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സോസൈറ്റിയുടെ 25 ശാഖകൾ ഒരേ ദിവസം ഒരേ സമയം ഉദ്ഘാടനം ചെയ്തതിനാണ് അവാര്‍ഡ് ലഭിച്ചത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഇത്തരത്തിലുള്ള അവാർഡ് ലഭിക്കുന്നത്. ഈ മാസം 14ന് വെെകീട്ട് 4ന് തൃപ്പൂണിത്തുറ ക്ളാസിക് ഫോര്‍ട്ട് റിസോർട്ടിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കും. ടാലന്റ് റെക്കോർഡ് ബുക് അഡ്ജുഡിക്കേറ്ററും സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ അദൂർ, ഉഗ്രം ഉജ്വലം ഫെയിം ഷോ വിന്നർ ഷെരീഫ് എന്നിവർ പങ്കെടുക്കും.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമാണ്. ദക്ഷിണേന്ത്യയിൽ തന്നെ 93 ശാഖകളുള്ള കമ്പനി ഈ ഡിസംബറിൽ 100 ബ്രാഞ്ചുകൾ പൂർത്തിയാക്കും. അതോടൊപ്പം തിരുവനന്തപുരം വെങ്ങാനൂര്‍ ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ വെച്ച് 100 ആദിവാസി യുവതികളുടെ വിവാഹം നടത്തികൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിജിഎം ഹരികൃഷ്ണന്‍, നോർത്ത് കേരള സെയില്‍സ് ഹെഡ് സുമേഷ് സുരേന്ദ്രന്‍, അസിസ്റ്റന്‍റ് വെെസ് പ്രസിഡന്‍റ് ഫിനാന്‍സ് ഡോ. സുഭാഷ് കുമാര്‍, സെയില്‍സ് ബിസിനസ് ഹെഡ് രാജേഷ് കുമാര്‍, വിജിലന്‍സ് ഹെഡ് ബിനന്‍ പി , ഓഡിറ്റ് ഹെഡ് വെെസ് പ്രസിഡന്‍റ് അരുണ്‍ ദേവ് , പ്രെെവറ്റ് സെക്രട്ടി ഐശ്വര്യ പ്രിയദര്‍ശി. എസ്. എന്നിവർ പങ്കെടുത്തു