തുടര്‍ച്ചയായി നേരിട്ട തകര്‍ച്ചക്ക് ശേഷം രൂപ നിലമെച്ചപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഉയര്‍ന്നു. 84.17 രൂപയാണ് വിനിമയ മൂല്യം. ഓഹരി വിപണി നില മെച്ചപ്പെടുത്തിയതും വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് കുറഞ്ഞതുമാണ് രൂപക്ക് തുണയായത്. ഡോളര്‍ ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടിരുന്നു.