ഉഗാണ്ടയിൽ തടവിൽ കഴിയുന്ന മകളുടെ മോചനത്തിനായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വംശജനയാ വ്യവസായി പങ്കജ് ഒസ്വാൽ.
പങ്കജ് ഒസ്വാലിൻ്റെ 26 വയസ് പ്രായമുള്ള മകൾ വസുന്ധരാ ഒസ്വാൽ. ഒക്ടോബർ 1 മുതൽ വിചാരണ കൂടാതെ തടങ്കലിൽ ഉഗാണ്ടയിൽ തടവിൽ കഴിയുകയാണ്.
കോർപ്പറേറ്റ്, രാഷ്ട്രീയ ഇടപെടലാണ് തടങ്കലിന്റെ കാരണം എന്ന് പങ്കജ് ഒസ്വാൽ ആരോപിക്കുന്നു. പ്രോ ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ വസുന്ധരക്ക് അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയിൽ ആണ് വസുന്ധരയെ തടങ്കിലാക്കിയത്. ഈ പരാതി കെട്ടിച്ചമച്ചതാണെന്നാണ് പങ്കജ് പറയുന്നത്.
കോടതിയുടെ മോചന ഉത്തരവ് നിലനിൽക്കുമ്പോഴും, ഉഗാണ്ടൻ അധികൃതർ വസുന്ധരയെ തുടർന്നും തടവിൽ പാർപ്പിച്ചിരിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.
ഇത്തരം ഒരു സാഹചര്യത്തിൽ ഓസ്വാൽ കുടുംബം ഉഗാണ്ടയിൽ പുതിയ ആൽക്കഹോൾ പ്ലാൻറ്റിലേക്കുള്ള നിക്ഷേപം നിർത്തിവച്ചിരിക്കുകയാണ്.