കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4543 രൂപയാണ്.
അതേ സമയം ബുധനാഴ്ച രാവിലത്തെ വ്യാപരത്തിനിടെ സെന്‍സെക്‌സ് വീണ്ടും റെക്കോഡ് ഉയരം കുറിച്ചു. 2022 ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 63,583 എന്ന പോയന്റ് മറികടന്ന് 63,588 നിലവാരത്തിലെത്തി. 260 പോയന്റാണ് നേട്ടം. നിഫ്റ്റിയാകട്ടെ 18,870 നിലവാരത്തിലെത്തി. 18,887.60 ആണ് റെക്കോഡ് ഉയരം.
സെന്‍സെക്‌സ് ഓഹരികളില്‍ അള്‍ട്രടെക് സിമെന്റ്, പവര്‍ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.