സ്റ്റാർട്ടപ്പുകൾക്കായി പുതിയ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് സ്യൂട്ട് അവതരിപ്പിച്ച് ആക്സിസ് ബാങ്ക്. സ്റ്റാർട്ടപ്പുകളുടെ സാമ്പത്തിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിൽ ആണ് ഈ ക്രെഡിറ്റ് കാർഡ് സ്യൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം
പേഴ്സണൽ ലയബിലിറ്റി ( Personal Liability)
ജീവനക്കാർക്ക് അവരുടെ വ്യക്തിഗത ചെലവുകളും ഔദ്യോഗിക ചെലവുകളും വേർതിരിച്ച് സൂക്ഷിക്കാൻ ഈ ക്രെഡിറ്റ് കാർഡ് സഹായിക്കുന്നു. ഇത് ചെലവുകൾ നിയന്ത്രിക്കാൻ കൂടുതൽ സൗകര്യം നൽകുന്നു.
2. കോർപ്പറേറ്റ് ലയബിലിറ്റി ( Corporate Liability)
കോർപ്പറേറ്റുകൾക്ക് അവരുടെ ട്രാവൽ പോളിസികൾ നിയന്ത്രിക്കാനും ചെലവുകൾ കുറയ്ക്കാനും കൂടുതൽ ലാഭം നേടാനും ഈ കാർഡ് സഹായകരമാണ്.
3. ലോഞ്ച് ആക്സസ്
തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിൽ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭ്യമാക്കുന്നു. ഇത് യാത്രാ അനുഭവം കൂടുതൽ സുഖകരമാക്കുന്നു.
4. എക്സ്റ്റൻ്റീവ് കൺട്റോൾ ( Extensive Control )
കാർഡ് ഉപയോഗിച്ച് ചിലവിടേണ്ട തുക സംബന്ധിച്ച് ഇത് ഉപയോഗിക്കുന്ന ജീവനക്കാർക്ക് പരിധി നിശ്ചയിക്കാം. ഇത് ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
5. സമഗ്രമായ റിപ്പോർട്ടിംഗ് ( Comprehensive Reporting)
ചെലവുകൾ ട്രാക്ക് ചെയ്യാനും വിതരണക്കാരുമായി ഡിസ്‌കൗണ്ടുകൾ ചർച്ച ചെയ്യാനും ഈ കാർഡ് സഹായിക്കുന്നു. ഇത് ചെലവുകൾ കുറയ്ക്കാനും കൂടുതൽ ലാഭം നേടാനും സഹായകരമാണ്.