സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന് 640 രൂപ വര്‍ധിച്ച് 54,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6,840 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് വിലവര്‍ധനയ്ക്ക് കാരണം.
വിപണയില്‍ സ്വര്‍ണവില പുതിയ റെക്കോഡില്‍ എത്തി. പവന് 640 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6840 രൂപ നല്‍കണം. തുടര്‍ച്ചയായ നാലാദിവസമാണ് സ്വര്‍ണവില ഉയരുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,414 ഡോളര്‍ നിരക്കിലാണ് വ്യാപാരം. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചന സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.
സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സ്വര്‍ണം ശേഖരിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നതായാണ് റിപ്പോര്‍ട്ട്.