രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന സ്ഥാപനമായ ഇൻഫോസിസ് ജൂണ്‍പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ചാ പ്രതീക്ഷ കമ്പനി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വെള്ളിയാഴ്ച ഇൻഫോസിസിന്റെ ഓഹരികൾ 9% ഇടിഞ്ഞു. ഏപ്രിൽ 17 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്.
വെള്ളിയാഴ്ചത്തെ ഓപ്പണിംഗ് ഡീലുകളിൽ, ബിഎസ്ഇയിൽ ഓഹരി വില 9 ശതമാനം ഇടിഞ്ഞ് 1,311.60 രൂപയിലെത്തി. ഇന്‍ഫോസിസിന്റെ ഇടിവ് മറ്റ് ഐ ടി കമ്പനികളുടെ ഓഹരികളേയും ബാധിച്ചു. ഇതേത്തുടർന്ന് നിഫ്റ്റി ഐ ടി സൂചിക നാല് ശതമാനത്തോളം ഇടിഞ്ഞു.
ഇന്‍ഫോസിസ് 8.4 ശതമാനവും ടെക് മഹീന്ദ്ര 4.2 ശതമാനവും വരെ താഴ്ന്നു. ടി സി എസ് അടക്കം മുന്‍നിര ഐ ടി കമ്പനികള്‍ എല്ലാം ഇന്ന് താഴ്ചയിലാണ്.