Share this Article
Latest Business News in Malayalam
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; സ്വർണവിലയിൽ റെക്കോർഡ്
വെബ് ടീം
posted on 27-10-2023
1 min read
gold price

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന്  480 രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപ. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5740 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.


ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു മുമ്പ് രണ്ടു ദിവസവും വില ഉയര്‍ന്നു.

പവന് വില 45,000 ത്തിന് മുകളിലേക്ക് എത്തിയതോടെ ഒരു പവന്‍ സ്വർണാഭരണം വാങ്ങുന്നതിനായി 50000 ത്തില്‍ മുകളില്‍ ചെലവാക്കേണ്ട അവസ്ഥയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം നല്‍കിയാല്‍ പോലും ജി എസ് ടിയും മറ്റും ചേർത്ത് വില 50000 കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories