കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 120 രൂപ കൂടി ൪൪,120 ആയി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ആദ്യം 44,320 രൂപയായിരുന്നു സ്വര്‍ണവില.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരാഴ്ചയ്ക്കിടെ 820 രൂപയാണ് വര്‍ധിച്ചത്.