കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 45,000 കടന്നും മുന്നേറുകയാണ്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45000 കടന്നത്. 45,120 രൂപയോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 5640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച ശേഷം കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നിരുന്നു. എന്നാല്‍ ബുധനാഴ്ച മുതല്‍ വീണ്ടും വില ഉയരുന്നതാണ് ദൃശ്യമായത്.