Share this Article
Latest Business News in Malayalam
പച്ച പിടിച്ച് ഓഹരി വിപണി; ഇൻഫോസിസ് കുതിക്കുന്നു
Stock Market

ഓഹരി വിപണിയിലെ കറുത്ത തിങ്കളാഴ്ചയ്ക്ക് ശേഷം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആഴ്ചയുടെ അവസാന വ്യാപര ദിനത്തിൽ ( ഓഗസ്റ്റ് 9) ഓഹരി വിപണി മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സെൻസെക്‌സ് 900 പോയിൻ്റിലധികം ഉയർന്ന് 79,870 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

അതേ സമയം, നിഫ്റ്റിയും 300 പോയിൻ്റ് വർധിച്ചു, 24,400 ലെവലിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സിലെ 30 ഓഹരികളും നേട്ടത്തിലാണ്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 49 എണ്ണവും ഉയർച്ചയിൽ ആണ്.   ഒരു ഓഹരി മാത്രമാണ് താഴ്ചയിൽ വ്യാപരം നടക്കുന്നത്.

ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് വിപണിയേ മുകളിലേക്ക് കൊണ്ടു പോയത്.ഇതിൽ  ഇൻഫോസിസിൻ്റെ പരമാവധി സംഭാവന 97.68 പോയിൻ്റാണ്..

ഏഷ്യൻ വിപണിയിൽ ഇന്ന് ഉയർച്ച

ഏഷ്യൻ വിപണിയിലും  ഇന്ന് കുതിപ്പ് കാണാൻ കഴിഞ്ഞു. ജപ്പാൻ്റെ നിക്കി 1.58 ശതമാനവും ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 1.99 ശതമാനവും ഉയർന്നു. എന്നാൽ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.38 ശതമാനവും കൊറിയയുടെ കോസ്പി 1.51 ശതമാനവും താഴ്ന്നു.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഓഗസ്റ്റ് എട്ടിന് 2,626.73 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പന നടത്തി. ഈ കാലയളവിൽ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 577.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വ്യാഴാഴ്ച അമേരിക്കൻ വിപണിയിലെ ഡൗ ജോൺസ് 1.76 ശതമാനം ഉയർന്ന് 39,446 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക്കും 2.87 ശതമാനം ഉയർന്ന് 16,660 ലെവലിൽ ക്ലോസ് ചെയ്തു. എസ് ആൻ്റ് പി 500 2.30 ശതമാനം ഇടിഞ്ഞ് 5,319 ൽ ക്ലോസ് ചെയ്തു.

ഇന്നലെ വിപണിയിൽ ഇടിവ്

ഇന്നലെ  (ഓഗസ്റ്റ് എട്ട്), ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെൻസെക്‌സ് 581 പോയിൻ്റ് ഇടിഞ്ഞ് 78,886 ലെവലിൽ ക്ലോസ് ചെയ്തു.

അതേ സമയം നിഫ്റ്റിയും 180 പോയിൻ്റ് ഇടിഞ്ഞ് 24,117 ലെവലിൽ ക്ലോസ് ചെയ്തു. 30 സെൻസെക്‌സ് ഓഹരികളിൽ 24 എണ്ണത്തിൽ ഇടിവും 6 എണ്ണത്തിൽ വർധനവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

നിഫ്റ്റിയിലെ 50 ഓഹരികളിൽ 41 എണ്ണത്തിൽ ഇടിവും 9 എണ്ണത്തിൽ നേട്ടവും രേഖപ്പെടുത്തി

ഒല ഇലക്ട്രിക് ഓഹരികളുടെ ലിസ്റ്റിംഗ് ഇന്ന്

ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഓഹരികൾ ഇന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. ഇതിൻ്റെ ഐപിഒ ആഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 6 വരെ ബിഡ്ഡിങ്ങിനായി തുറന്നിരുന്നു.

മൂന്ന് ട്രേഡിംഗ് ദിവസങ്ങളിലായി ഈ ഇഷ്യൂ മൊത്തം 4.45 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയിൽ വിഭാഗത്തിൽ 4.05 തവണയും ക്യുഐബി വിഭാഗത്തിൽ 5.53 തവണയും നോൺ-ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്‌സ് വിഭാഗത്തിൽ 2.51 തവണയും ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

സരസ്വതി സാരി ഡിപ്പോയുടെ ഐപിഒ ഓഗസ്റ്റ് 12-ന്

സരസ്വതി സാരി ഡിപ്പോ ലിമിറ്റഡിൻ്റെ ഐപിഒ ഓഗസ്റ്റ് 12-ന് തുറക്കും. ഓഗസ്റ്റ് 14 വരെ നിക്ഷേപകർക്ക് ഈ ഐപിഒയ്ക്കായി ബിഡ് ചെയ്യാം. കമ്പനിയുടെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ഓഗസ്റ്റ് 20 ന് ലിസ്റ്റ് ചെയ്യും.

ഈ ഇഷ്യുവിൻ്റെ പ്രൈസ് ബാൻഡ് ₹152-₹160 ആയി നിശ്ചയിച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് ഒരു ലോട്ടിന് അതായത് 90 ഓഹരികൾക്ക് ബിഡ് ചെയ്യാം. ഐപിഒയുടെ ഉയർന്ന വിലയായ ₹ 160-ന് നിങ്ങൾ ഒരു ലോട്ടിന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ ₹ 14,400 നിക്ഷേപിക്കേണ്ടിവരും.

Description: Stay updated with the latest share market news, live Sensex and Nifty indices, top performing and underperforming stocks. Invest wisely with our in-depth analysis.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories