തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുത്തു. TG 434222 നമ്പറിനാണ് 25കോടി രൂപ സമ്മാനം.വയനാട് ജില്ലയിൽ ആണ് ഒന്നാം സമ്മാനർഹമായ ടിക്കറ്റ് വിറ്റത്.വയനാട്ടിലെ ജിനീഷെന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സി നമ്പര്‍ W402. രണ്ടാം സമ്മാനങ്ങള്‍: TD 281025, TJ123040, TJ 201260.. തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ് പുരോഗമിക്കുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.
71.43 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.കൂടുതല്‍ ടിക്കറ്റുകള്‍ (13.02 ലക്ഷം) വിറ്റത് പാലക്കാട് ജില്ലയിലാണ്. 500 രൂപയായിരുന്നു ടിക്കറ്റൊന്നിന് വില. എട്ടുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിയാതെയുണ്ട്.
ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് കമ്മിഷന്‍ ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കും. ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്നും 6.75 കോടി രൂപ ആദായ നികുതിയിത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ 15.75 കോടി രൂപ ഒന്നാം സമ്മാനാര്‍ഹനായ ആള്‍ക്ക് ലഭിക്കും.
എങ്ങനെ ലോട്ടറി ഫലം അറിയാം
Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.
Step 2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.
Step 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Step 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.
Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.
Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.
Step 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും.
25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ടിക്കറ്റ് വില 500 ആയതുകൊണ്ട്, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണയും വൻ വർദ്ധനവുണ്ട്. അതും നാൽപതും അൻപതും ടിക്കറ്റുകൾ.