കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് ഉയര്‍ന്നു. 43,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 5415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞമാസം 29ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയായി സ്വര്‍ണവില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടുദിവസം വില ഉയര്‍ന്നു. തുടര്‍ന്ന് ഇന്നലെ വില താഴ്ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.
വെള്ളി ഒരു ഗ്രാമിന് 75 രൂപ 80 പൈസയും ഒരു കിലോയ്ക്ക് 75800 രൂപയുമാണ്. അതേസമയം അന്താരാഷ്ട്ര വിണപണിയില്‍ സ്വര്‍ണത്തിന്റെ നിരക്ക് 1923 ഡോളറിലേക്കെത്തി.