Share this Article
Latest Business News in Malayalam
നാലുദിവസത്തിനിടെ കുറഞ്ഞത് 800 രൂപ; സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
വെബ് ടീം
posted on 23-06-2023
1 min read
gold rate decreased today

കൊച്ചി:സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 43,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നാലു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories