രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പ പലിശ നിരക്ക് കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) 25 ബേസിക് പോയിന്റ് ആണ് കുറച്ചിട്ടുള്ളത്.
ഒരു മാസത്തെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) 8.45%ൽ നിന്ന് 8.20% ആയി കുറച്ചു. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ.
ഒക്ടോബർ 15 മുതൽ ആണ് പുതിയ വായ്പ നിരക്കുകൾ പ്രാബല്യത്തിൽ വരിക
എസ്ബിഐയുടെ പുതുക്കിയ എംസിഎൽആർ നിരക്കുകൾ:
(സ്രോതസ്സ്: എസ്ബിഐ വെബ്‌സൈറ്റ്)
എസ്ബിഐ ഹോം ലോൺ നിരക്കുകൾ
എസ്ബിഐ ഹോം ലോൺ എക്സ്‌ടേണൽ ബെഞ്ച്‌മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎൽആർ) ഇപ്പോൾ 9.15% ആണ്, ഇതിൽ 6.50% ആയിട്ടുള്ള ആർബിഐയുടെ റെപ്പോ നിരക്കും 2.65% വ്യാപ്തിയും ഉൾപ്പെടുന്നു. വായ്പക്കാരന്റെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കി ഹോം ലോണുകളിലെ പലിശ നിരക്ക് 8.50% മുതൽ 9.65% വരെയാകാം.