ഒല ഇലക്ട്രിക്കിന്റെ ഓഹരികൾ 6.18% ഇടിഞ്ഞതോടെ കമ്പനിയ്ക്ക് ₹3,625 കോടി നഷ്ടമായി. ഒല ഇലക്ട്രിക്കിന്റെ സിഇഒ ഭാവിഷ് അഗർവാളും സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കാമ്രയും തമ്മിൽ എക്സിൽ നടന്ന വാക് പോരിന് ശേഷമാണ് ഇത്തരത്തിൽ കനത്ത ഇടിവ് ഉണ്ടായത്.
ഒല സര്‍വീസ് സെന്ററിന് മുന്നില്‍ കേടുപാട് സംഭവിച്ച ഇവികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം കുനാൽ കമ്ര പങ്ക് വച്ചതോടെയാണ് വാക് പോരിന് തുടക്കമായത്.
“ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ശബ്ദമില്ലേ? അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടോ?, ഇരുചക്രവാഹനങ്ങള്‍ നിരവധി സാധാരണക്കാരുടെ യാത്രാ മാര്‍ഗമാണെന്നും” ആയിരുന്നു കമ്രയുടെ പോസ്റ്റ്.
ഒല വാഹനം വാങ്ങിയ ആര്‍ക്കെങ്കിലും ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ അവരുടെ കഥ പറയാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും ഉപഭോക്തൃകാര്യ മന്ത്രാലയത്തേയും ടാഗ് ചെയ്ത പോസ്റ്റില്‍ കമ്ര പറഞ്ഞു.
ഇതിനെ പരിഹസിച്ച് കൊണ്ട് ഭവിഷ് അഗർവാൾ പോസ്റ്റ് ഇട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.
ഒലയുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ചെലുത്തുന്നയാൾ ഇങ്ങോട്ട് വന്ന് തങ്ങളെ സഹായിക്കുവെന്നും പെയ്‌ഡ് ട്വീറ്റിന് അല്ലെങ്കിൽ പരാജയപ്പെട്ട കോമഡി കരിയറിന് കൂടുതൽ പ്രതിഫലം താൻ തരാമെമെന്നും അതിന് പറ്റില്ലെങ്കിൽ മിണ്ടാതിരിക്കൂ, ഞങ്ങളുടെ യഥാർത്ഥ കസ്റ്റമേഴ്‌സിന്റെ പ്രശ്‌നം പരിഹിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധചെലുത്തട്ടെ എന്നുമായിരുന്നു ഭവിഷിൻ്റെ മറുപടി ട്വീറ്റ്.
ഈ സംഭവത്തിൽ തൈറോകെയറിന്റെ സ്ഥാപകൻ ഡോ. എ. വേലുമണിയാണ് എക്സിൽ തൻ്റെ അഭിപ്രായം പങ്കുവച്ചത്.
“ഒരു ട്വീറ്റ് കൊണ്ട് ഇത്രയും വലിയ സാമ്പത്തിക ആഘാതം ഉണ്ടാകുമോ, അല്ലെങ്കിൽ ആഴത്തിലുള്ള പ്രശ്നങ്ങളാണോ ഇതിന് പിന്നിലെന്ന് ചോദിച്ചു. ഈ സംഭവം സോഷ്യൽ മീഡിയയുടെ വിപണിയിലെ സ്വാധീനം വ്യക്തമാക്കുകയും പൊസിറ്റീവ് പബ്ലിക് ഇമേജ് നിലനിർത്തുന്നതിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഓഗസ്റ്റിൽ ₹157.53 എന്ന ഉയരത്തിലെത്തിയ ഒല ഇലക്ട്രിക്കിന്റെ ഓഹരി ഇപ്പോൾ ₹85.21 ൽ താഴേക്ക് വീണിരിക്കുകയാണ്. ഇത്, കമ്പനിയ്ക്ക് വലിയ നഷ്ടം വരുത്തി വച്ചിട്ടുണ്ട്.