സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 400 രൂപ കൂടി 55,120 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വില 55,000 കടക്കുന്നത്.
വിപണയില്‍ സ്വര്‍ണവില പുതിയ റെക്കോഡില്‍ എത്തി. ഒരുഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 6890 രൂപയും പവന് 400 രൂപ കൂടി 55,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. പണിക്കൂലിയടക്കം നോക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 60,000 രൂപ നല്‍കേണ്ടിവരും.
തുടര്‍ച്ചയായ അഞ്ചാംദിവസമാണ് സ്വര്‍ണവില ഉയരുന്നത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ആഗോള വിപണിയിലെ തുടര്‍ച്ചയായ മുന്നേറ്റമാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,441 ഡോളര്‍ നിരക്കിലാണ് വ്യാപാരം.
ഫഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയാണ് സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാനകാരണം. ഒപ്പം റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
സൈന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സ്വര്‍ണം ശേഖരിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നതായാണ് റിപ്പോര്‍ട്ട്.