Share this Article
Latest Business News in Malayalam
ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
India's gold imports hit 31-month high in October

ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ്  വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചതിനാൽ  ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60% ഉയർന്ന് 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.


 ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വർണ്ണ ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുന്നു.  എന്നാൽ ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കുകയും,  രൂപയെ കൂടുതൽ ദുർബലമാക്കുകയും ചെയ്തേക്കാം.  ഒക്‌ടോബറിൽ ഇന്ത്യ 123 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്‌തു, മുൻ വർഷം ഇത് 77 ടൺ ആയിരുന്നു.


 കഴിഞ്ഞ പത്തു വർഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടൺ ആയിരുന്നു.  മൂല്യം കണക്കിലെടുത്താൽ, ഒക്‌ടോബറിലെ ഇറക്കുമതി കഴിഞ്ഞ വർഷം 3.7 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം ഇരട്ടിയായി 7.23 ബില്യൺ ഡോളറായി.  ഒക്ടോബർ തുടക്കത്തിൽ, ആഭ്യന്തര സ്വർണ്ണവില  7 മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് വന്നത് ഗുണകരമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories