കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5500 രൂപ നല്‍കണം. പണിക്കൂലി വേറെയും.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.