രാജ്യത്തെ ബാങ്ക് അവധി ദിനങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നതായി സൂചന. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തി ദിവസമാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) യൂണിയനുകൾ ചേർന്നെടുത്ത ഈ തീരുമാനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കേന്ദ്രവും റിസർവ് ബാങ്കും ഈ നിർദ്ദേശത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് സൂചന. നിലവിൽ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്ക് അവധിയാണ്. പുതിയ നിർദ്ദേശം വന്ന് കഴിഞ്ഞാൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും.
ബാങ്ക് പ്രവർത്തി ദിവസങ്ങളിലെ മാറ്റം ആഴ്ചയിലെ ബാങ്കിന്റെ മൊത്തം പ്രവർത്തി സമയത്തെ ബാധിക്കില്ല. അതായത് ബാങ്കിൻ്റെ പ്രവർത്തി സമയം കൂട്ടും.ബാങ്ക് പ്രവർത്തി സമയം സംബന്ധിച്ച് ആർ ബി ഐ അംഗീകാരം ലഭിച്ചെങ്കിൽ മാത്രമാണ് സർക്കാർ അടുത്ത നടപടി സ്വീകരിക്കുക