പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ വിനയ് ഫോർട്ട് പരസ്യ മേഖലയിൽ സജീവമാകുന്നു. പരസ്യ രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള സുനീഷിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച 'ദ ബ്രാൻഡിംഗ് കമ്പനി'യുടെ ക്രിയേറ്റീവ് ഹെഡ് ആയാണ് വിനയ് ഫോർട്ട് പരസ്യമേഖലയിൽ തിരികെയെത്തുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവന്റ് മാനേജ്മെൻറ് രംഗത്ത് പ്രവർത്തിച്ച് വരുന്ന മധുവാണ് 'ദ ബ്രാൻഡിംഗ് കമ്പനി'യുടെ ഇവൻ്റ് മാനേജ്മെൻ്റ് ടീമിനെ ലീഡ് ചെയ്യുന്നത്
എന്തുകൊണ്ട് ടി ബി സി?
ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിംഗ് മുതൽ ആ പ്രോഡക്റ്റ് എങ്ങനെ മാർക്കറ്റിൽ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകൾ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാർക്കറ്റ് സ്റ്റഡിയും, ബ്രാൻഡ് മാനേജ്മെന്റിന്റെ കൂടെ സമയം ചിലവിട്ട് അവരുടെ പ്രോഡക്റ്റിൻ്റെയോ സർവീസിൻ്റെയോ ക്വാളിറ്റിയും, പ്രശ്നങ്ങളും, കോംപ്പീറ്റീഷൻ അടക്കം മനസിലാക്കിയാണ് ടി ബി സി പ്രമോഷൻ പ്ലാനുകൾ ഉണ്ടാക്കുന്നത്. അതുതന്നെയാണ് ഈ ഏജൻസിയെ മറ്റ് സാധാരണ പരസ്യ കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ബ്രാൻഡിംഗ്, ബ്രാൻഡ് കൺസൾട്ടിംഗ്, മീഡിയ ബൈയിംഗ് & പ്ലാനിങ്, ലോഗോ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രീ ലോഞ്ച് പ്രമോഷനുകൾ, വീഡിയോ / സ്റ്റിൽ പരസ്യങ്ങളുടെ കൺസെപ്റ്റ് മേക്കിംഗ്,ഷൂട്ട് ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ, ഓൺലൈൻ /ഓഫ്ലൈൻ മീഡിയ കാംപെയ്നുകൾ, പ്രൊഡക്റ്റ് ലോഞ്ച്, സെലിബ്രേറ്റി ആൻഡ് ഇൻഫ്ലുവൻസെർ ക്യാമ്പയിനുകൾ, മാർക്കറ്റ് സ്റ്റഡി തുടങ്ങി ഒരു ബ്രാൻഡിൻ്റെ മാർക്കറ്റിങ്ങിലെ സമസ്ത മേഖലകളെയും ടി ബി സി കൈകാര്യം ചെയ്യുന്നുണ്ട്.
ടീം
സുനീഷ് ( സി ഇ ഒ ആൻഡ് ഫൗണ്ടർ )
കഴിഞ്ഞ 10 വർഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സുനീഷ് . മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും, കഴിഞ്ഞ 5 വർഷത്തിലേറേയായി പരസ്യ ഏജൻസി യുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എന്നീ ജോലികൾ ചെയ്ത പരിചയസമ്പത്തുമായാണ് സുനീഷ് ടി ബി സിക്ക് രൂപം നൽകിയത്. ബ്രാൻഡ് പ്രമോട്ടർ എന്ന രീതിയിലും ബ്രാൻഡ് അഡ്വൈസർ എന്ന രീതിയിലും സുനീഷിന്റെ സേവനം തങ്ങളുടെ വളർച്ചയിൽ ഉപയോഗപ്പെടുത്തിയ കമ്പനികളുടെ എണ്ണം നിരവധിയുണ്ട്. XYLEM LEARNING, ELANCE LEARNING, ENGLISH CAFE, KENZA TMT, OXYGEN DIGITAL EXPERT, KIWI ICE CREAM, SKEI ICE CREAM,EDUMPUS STUDY ABROAD എന്നിവ അവയിൽ ചിലത് മാത്രം.
വിനയ് ഫോർട്ട് (ഡയറക്ടർ )
കഴിഞ്ഞ 15 വർഷക്കാലമായി മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനയ് ഫോർട്ട്. Pune Film and Television Institute of India യിൽ നിന്നും അഭിനയത്തിൽ ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് വിനയ് സിനിമ മേഖലയിൽ നിലയുറപ്പിച്ചത്. ലോകനിലവാരത്തിലുള്ള പ്രോഡക്റ്റ് ബ്രാൻഡിങ്ങുകളിൽ അതീവ ശ്രദ്ധാലുവായ വിനയ് ആണ് ടിബിസിയുടെ ക്രിയേറ്റിവ് ടീമിനെ നയിക്കുന്നത്. 15 വർഷത്തിനുശേഷം വിനയ് ആദ്യമായി ഭാഗമാവുന്ന ഒരു കമ്പനി എന്നുള്ള വിശേഷണവും TBC ക്ക് ഉണ്ട്.
മധു (ഡയറക്ടർ )
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവന്റ് മാനേജ്മെൻറ് രംഗത്ത് മധു പ്രവർത്തിച്ചു വരുന്നു. നിരവധി പ്രൊഡക്റ്റ് ലോഞ്ചുകൾക്കും കോർപ്പറേറ്റ് ഇവൻ്റുകൾക്കും ഇന്ത്യക്കകത്തും പുറത്തും മധു നേതൃത്വം നൽകിയിട്ടുണ്ട്.ടിബിസി യുടെ ഇവൻ്റ് മാനേജ്മെൻ്റ് ടീം മധുവിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
അടുത്ത ഒരുവർഷത്തിൽ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്റുകൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും വേണ്ട എല്ലാ വിധ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സേവനങ്ങളും നൽകുകയും തുടർന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും GEC കൺട്രികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് TBC യുടെ ലക്ഷ്യം എന്ന് TBC മാനേജ്മെന്റ് അറിയിച്ചു.