റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ പവന് 800 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 46,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപ കുറഞ്ഞ് 5785 രൂപയായി. ഇന്നലെ ആദ്യമായി 47000 രൂപ കടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. സ്വര്‍ണ്ണ വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ ലാഭമെടുത്ത് പിയുന്നതാണ് വില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.