Share this Article
Latest Business News in Malayalam
ഓഹരി വിപണിയിൽ വൻ ഇടിവ്; 1400-ഓളം പോയിൻ്റ് ഇടിഞ്ഞ് സെൻസെക്സ്;രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍
വെബ് ടീം
posted on 04-11-2024
1 min read
share market

ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവ്. രാവിലെ വ്യാപാരത്തിൽ സെന്സെക്സ് ഇടിഞ്ഞത് ആയിരം പോയന്റിലേറെയാണ്. ബാങ്ക്, ഐടി ഓഹരികളാണ് കനത്ത തിരിച്ചടി നേരിട്ടത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി. ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്നുള്ള വിലയിരുത്തലും വിപണിയെ ബാധിച്ചു.

ഇതോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്.

അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ നല്‍കണം. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താഴ്ചയായ 84.09 ആണ് ഇന്ന് തിരുത്തിയത്. ഇന്ന് ഓഹരി വിപണി 1.5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, സിപ്ല ഓഹരികള്‍ നേട്ടം ഉണ്ടാക്കി. 24100 എന്ന സൈക്കോളജിക്കല്‍ നിലവാരത്തിനേക്കാള്‍ താഴെയാണ് നിഫ്റ്റി.

ഉച്ചയ്ക്ക് 1.24 വരെയുള്ള ലിസ്റ്റിംഗിൽ സെന്‍സെക്‌സ് 1,310.69 പോയന്റ് നഷ്ടത്തില്‍ 78,413.43ലും നിഫ്റ്റി 400 പോയന്റ് താഴ്ന്ന് 23,826ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8 ലക്ഷം കോടി താഴ്ന്ന് 441.3 ലക്ഷം കോടിയായി.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 0.5 ശതമാനം മുതല്‍ 1.7 ശതമാനംവരെ ഇടിവ് നേരിടുകയാണ്.

അദാനി പോർട്സ് ,റിലയൻസ്,ബജാജ് ഓട്ടോ എന്നിവയും നഷ്ടത്തിലാണ്.

summary:

On Monday, the Indian stock market witnessed a sharp decline, with Sensex falling over 1,474 points to 78,249 and Nifty down by 477 points to 23,826. The banking and IT sectors suffered the most, driven by cautious investment sentiment ahead of the US presidential election and concerns over potential Federal Reserve rate cuts.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories