Share this Article
Latest Business News in Malayalam
സ്വർണവിലയിൽ നേരിയ ഇടിവ്
വെബ് ടീം
posted on 10-12-2023
1 min read
slight drop in gold rate

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്.

ഡിസംബർ നാലിന് കുത്തനെ ഉയർന്ന് റഎക്കോർഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വർണവില കുത്തനെ ഇടിഞ്ഞു. എന്നാൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.

സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാൾമാർക്ക് വെള്ളി ഗ്രാമിന് നൽകേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories