യുപിഐ ഇടപാടുകള്‍ 2026-27 ഓടെ പ്രതിദിനം 1 ബില്യണിലെത്താന്‍ സാധ്യതയെന്ന് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ 90 ശതമാനവും യുപിഐ കീഴടക്കും. പിഡബ്ല്യുസി ഇന്ത്യയുടെ 'ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക്-2022-27' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.