Share this Article
Latest Business News in Malayalam
ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 1ന്
വെബ് ടീം
posted on 28-10-2024
1 min read
deepavli

എല്ലാ വർഷവും നടക്കാറുള്ള ദീപാവലി നാളിലെ മുഹൂർത്ത വ്യാപരം ഈ വർഷം നവംബർ ഒന്നിന് നടക്കും. ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും പുതിയ സംവത് 2081 ൻ്റെ തുടക്കം കുറിക്കുന്ന ദിനമായ നവംബർ ഒന്നിന് വൈകുന്നേരം 6 നും 7 നും ഇടയിൽ മുഹൂർത്ത വ്യാപാരം നടത്തും. വൈകുന്നേരം 5:45 മുതൽ 6 വരെ ആയിരിക്കും പ്രീ-ഓപ്പൺ സെഷൻ.

ഹിന്ദു കലണ്ടർ ആരംഭിക്കുന്ന ദീപാവലി ദിനത്തിൽ വ്യാപാരം നടത്തുന്നത് ഓഹരി ഉടമകൾക്ക് സമൃദ്ധിയും സാമ്പത്തിക വളർച്ചയും നൽകുമെന്നാണ് വിശ്വാസം. ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂർത്തം. 

2012 മുതൽ 2023 വരെയുള്ള വർഷങ്ങളിലെ മുഹൂർത്ത വ്യാപാരത്തിൽ ഒൻപത് പ്രാവിശ്യം  വിപണികൾ നേട്ടത്തിലായിരുന്നു. കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റും ഉയർന്നിരുന്നു.

1957 ലാണ് ബിഎസ്ഇയിൽ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. 1992 ൽ എൻഎസ്ഇയിൽ  മുഹൂർത്ത വ്യാപാരം തുടങ്ങി. 

ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവുകൾ, കറൻസി ഡെറിവേറ്റീവുകൾ, ഇക്വിറ്റി ഫ്യൂച്ചർ & ഓപ്‌ഷനുകൾ, സെക്യൂരിറ്റീസ് ലെൻഡിംഗ് & ലോണിംഗ് (SLB) എന്നിങ്ങനെ വിവിധ സെഗ്‌മെൻ്റുകളിൽ ഒരേ സമയം വ്യാപാരം നടക്കും. അതേസമയം, ദീപാവലി ദിനത്തിൽ പതിവ് വ്യാപാരം ഉണ്ടാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories