Share this Article
Latest Business News in Malayalam
റെക്കോർഡ് ഭേദിച്ച് അന്താരാഷ്ട്ര സ്വർണ്ണവില
International gold prices hit record highs

അന്താരാഷ്ട്ര സ്വർണ വില 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ്.യുഎസിൽ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിൻ്റെ അഭിപ്രായവും കാരണം, ഫെഡറൽ നിരക്ക് സെപ്തംബറിൽ തന്നെ കുറയ്ക്കാനാണ് തീരുമാനം. 

നിരക്ക് 50 ബിപിഎസിലേക്ക് കുറച്ചേക്കാം.ഡൊണാൾഡ്ട്രംപ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മഞ്ഞലോഹത്തിലേക്കുള്ള ആകർഷണം കൂട്ടുന്നു.അന്താരാഷ്ട്ര സ്വർണ്ണവില 1.6% കൂടിയപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വർദ്ധനവ് ഉണ്ടായത്. ബജറ്റ് പ്രതീക്ഷയാണ് കാരണം.

കേരള വിപണിയിൽ വീണ്ടും 55000 ൽ എത്തി സ്വർണ്ണവില.ഗ്രാമിന് 90 രൂപയുടെയും പവന് 720 രൂപയുടെയും വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories