Share this Article
മെറ്റാ പ്ലാറ്റ്‌ഫോം സേവനങ്ങൾ തകരാറിൽ; ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും,ത്രെഡ്‌സും വീണ്ടും പണിമുടക്കി
വെബ് ടീം
posted on 05-03-2024
1 min read
Facebook and Instagram are both down, affecting users across the globe.

കൊച്ചി: മെറ്റാ പ്ലാറ്റ്‌ഫോം സേവനങ്ങൾ തകരാറിൽ. ആഗോള വ്യാപകമായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ത്രെഡ്‌സിന്റെയും  സേവനങ്ങൾ വീണ്ടും തടസപ്പെട്ടു.ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്. വീണ്ടും ലോഗിൻ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തിൽ തടസ്സം നേരിടുന്നു. അക്കൗണ്ടിൽ കയറുമ്പോൾ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേർഡ് തെറ്റാണെന്നു നോട്ടിഫിക്കേഷൻ വരികയും ചെയ്യുന്നു.

ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളും  15,000ത്തോളം  ഇൻസ്റ്റാഗ്രാം ഉപയോക്താക്കളും   സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉന്നയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories