Share this Article
Union Budget
IQOO Z10 5G ഏപ്രിൽ 11-ന് ഇന്ത്യൻ വിപണിയിലേക്ക്; വൻ ബാറ്ററി കരുത്തും മറ്റു സവിശേഷതകളും!
വെബ് ടീം
posted on 21-03-2025
4 min read
iQOO Z10 5G Launching In India On April

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ IQOO അവരുടെ പുതിയ മിഡ്-റേഞ്ച് 5G സ്മാർട്ട്‌ഫോൺ IQOO Z10 5G ഏപ്രിൽ 11-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. IQOO ഇന്ത്യയുടെ തലവൻ നിപുൺ മരിയ തൻ്റെ X (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഈ സ്മാർട്ട്‌ഫോണിൻ്റെ പ്രധാന ആകർഷണം അതിൻ്റെ വലിയ ബാറ്ററി ആയിരിക്കുമെന്നാണ് സൂചന.


IQOO Z10 5G ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുൻപേ തന്നെ ഇതിൻ്റെ ഫീച്ചറുകൾ ഓൺലൈൻ ടെക് ലോകത്ത് പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ സ്മാർട്ട്‌ഫോൺ സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസ്സർ, 50 മെഗാപിക്സൽ പ്രധാന ക്യാമറ, 7200mAh ബാറ്ററി, 90W ഫാസ്റ്റ് ചാർജിംഗ്, ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയോടുകൂടിയാണ് എത്തുന്നത്.


വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഏകദേശം 25,000 രൂപയ്ക്ക് ഈ സ്മാർട്ട്‌ഫോൺ ലഭ്യമായേക്കുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. IQOO Neo 10R-ന് ഈ ഫോൺ ശക്തമായ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.

ലീക്കായ IQOO Z10 5G സ്മാർട്ട്‌ഫോണിൻ്റെ പ്രധാന സവിശേഷതകൾ:


6.67 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ

120Hz റിഫ്രഷ് റേറ്റ്

2400 x 1080 പിക്സൽ റെസല്യൂഷൻ

സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസ്സർ

ഫൺടച്ച് OS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം

12GB റാം + 256GB ഇന്റേണൽ സ്റ്റോറേജ്

50MP Sony IMX882 മെയിൻ ക്യാമറയും 2 ഡെപ്ത് സെൻസറുകളും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്

32MP ഫ്രണ്ട് ക്യാമറ (സെൽഫികൾക്കും വീഡിയോ കോളുകൾക്കും)

അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

5G നെറ്റ്‌വർക്ക് സപ്പോർട്ട്

IP69 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ്

USB ടൈപ്പ്-C പോർട്ട്

7300mAh ബാറ്ററി

90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്


ഏപ്രിൽ 11-ന് IQOO Z10 5G ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഈ ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുക!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories