ലോകത്തിലെ കുത്തക കമ്പനികളെല്ലാം തന്നെ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ശൃംഖല ഭീമനായ മക് ഡൊണാള്‍ഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നുവെന്നാണ് റിപ്പോർട്ടുകൾവരുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിൻ്റെ ഭാഗമായാണ് ഓഫീസുകൾ അടച്ചുപൂട്ടുന്നത് എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎസിലെ ജീവനക്കാര്‍ക്കും, ചില ഇന്റര്‍നാഷണല്‍ സ്റ്റാഫ്‌സിനും കമ്പനി ഇതിനോടകം മെയിൽ അയച്ചിരുന്നു.
ഏപ്രില്‍ മൂന്ന് മുതലുളള ആഴ്ചയില്‍, സ്ഥാപനത്തിലെ ജീവനക്കാരുടെ റോളുകള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ പങ്കുവെക്കുമെന്നും മെയിലിൽ പറയുന്നു.
ബിസിനസ് സ്ട്രാറ്റജികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി, ചില ഡിപ്പാര്‍ട്‌മെന്റുകളില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും, ചില മേഖലകളില്‍ വിപൂലീകരണം നടത്തുമെന്നും കമ്പനി ജനുവരിയില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പിരിച്ചുവിടല്‍ നടപടികള്‍ ഉടന്‍തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.