കൊച്ചി: ബുധനാഴ്ച 45,000 രൂപയിലെത്തി റെക്കോർഡിട്ട സ്വർണ്ണ വില വീണ്ടും ഉയർന്ന് ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,560 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.
ഏപ്രിൽ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.40,720 രൂപയായിരുന്ന സ്വര്‍ണ വില 25 ദിവസം കൊണ്ടാണ് 4,280 രൂപ വര്‍ധിച്ച് 45,000 രൂപയിലേക്ക് കുതിച്ച് റെക്കോർഡിട്ടത്.സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.