ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ചില്ലറ വില്‍പന കേന്ദ്രം മുംബൈയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക് സ്റ്റോര്‍ ഔദ്യോഗികമായി തുറന്നു.
ഇരുപത്തിരണ്ടായിരം അടി വിസ്തീര്‍ണമുള്ളതാണ് സ്റ്റോര്‍. ഐഫോണും ഐപാഡും ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും സ്റ്റോറില്‍ ലഭിക്കും. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോര്‍ തുറന്നത്. വിവിധ ഭാഷകളറിയാവുന്ന നൂറുപേരടങ്ങുന്ന ടീമാണ് ആപ്പിള്‍ സ്റ്റോറില്‍ സേവനത്തിനുള്ളത്. 42 ലക്ഷം രൂപയാണ് പ്രതിമാസ വാടക. രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ ഡല്‍ഹിയില്‍ ആരംഭിക്കും.