Share this Article
Latest Business News in Malayalam
എന്താണ് റിപൊസിഷനിങ് മില്‍മ പദ്ധതി?
വെബ് ടീം
posted on 18-04-2023
1 min read
What is the Repositioning Milma project? Milma all set to revamp its brand image to face competition

റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതിയുടെ ഭാഗമായി പാലിന് വില വർദ്ധിപ്പിച്ചിരിക്കുകയാണ് മിൽമ. എന്താണ് റിപൊസിഷനിങ് മില്‍മ പദ്ധതി എന്ന് നോക്കാം. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണ് റിപൊസിഷനിങ് മില്‍മ പദ്ധതി.

ഈ പദ്ധതിയുടെ ഭാഗമായാണ് പച്ച, മഞ്ഞ കവറുകളിലെ പാലിന് വില കൂട്ടിയത്. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 30 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് ഇനി 25 രൂപ നല്‍കണം. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പാണ് നീല കവര്‍ പാലിന് വില കൂട്ടിത്. 

വില കൂട്ടിയതല്ലെന്ന് മിൽമ

പാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ്  മിൽമയുടെ വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു . എന്നാല്‍ മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറയുന്നത്.

നിലവില്‍ മൂന്നു മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉല്‍പന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുന്‍പാണ് മില്‍മ ആരംഭിച്ചത്. റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിലൂടെ ഇതിന് മാറ്റം വരുത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories