ഇന്ത്യൻ ഓഹരി വിപണിയിൽ ചെറിയ കിതപ്പാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. സെൻസെക്‌സ് 15 പോയിന്റ് ഇടിവിൽ 59,711 ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തിൽ 18,525 ലും ആണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ഒരു റിപ്പോർട്ടാണ് വിപണിയിലെ കിതപ്പിന് കാരണം.
ഇന്ത്യൻ വിപണിയുടെ മന്ദഗതിയിലുള്ള പ്രകടനം കാരണം കഴിഞ്ഞ ഒരു വർഷമായി ഓഹരി വിപണിയിലെ നിക്ഷേപകർ നിരാശയിലാണ്. എന്നാൽ പുതിയ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ കുതിച്ചുചാട്ടമാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. എങ്കിലും അതിനുള്ള സാധ്യകൾ കുറവാണെന്നാണ് പറയപ്പെടുന്നത്.