സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കൂടി 47,560 രൂപയിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പമാണ് വിലക്കയറ്റത്തിന് കാരണം.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 5,945 രൂപയിലായി. ഒരു പവന് 560 വര്‍ധിച്ച് 47,560 രൂപയിലാണ് ഇന്ന് വ്യാപാരം. ഫെബ്രുവരിയില്‍ ചാഞ്ചാട്ടം നേരിട്ട സ്വര്‍ണവില മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ കുതിച്ചുയരുകയാണ്.
അഞ്ച് ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 1,480 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണമെന്ന് സംസ്ഥാന ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറയുന്നു.
വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍-മേയ് മാസങ്ങള്‍ വിവാഹ സീസണ്‍ കൂടിയായതിനാല്‍ സ്വര്‍ണ വിപണിക്ക് ഉണര്‍വായിരിക്കും.