സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ പവന് 320 രൂപ കൂടി 48080 രൂപ
ലോകത്ത് ആകമാനം സാമ്പത്തിക അസ്ഥിരതയുടെ നാളുകളിലേക്ക് പോവുകയാണ്. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി രൂക്ഷമാവുകയാണ്. പ്രസിഡൻറ് തിരഞ്ഞെടുപ്പ് നവംബറിലാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു.
വൻകിട നിക്ഷേപകർ അടക്കമുള്ളവർ ഓഹരിയിലോ, റിയൽ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വർണത്തിൽ കൂടുതൽ നിക്ഷേപ താത്പര്യം കാണിക്കുന്നു.. ലോകത്ത് ഇപ്പോൾ വിശ്വസിക്കാവുന്ന അസറ്റ് ക്ലാസ് ആയി സ്വർണം മാത്രമേ ഉള്ളൂ. ഈ സാഹചര്യങ്ങളിൽ ആണ് സ്വർണ്ണത്തിൻറെ വില ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നത്.
2021ൽ 2076 ഡോളർ വരെയും അതിനുശേഷം ശക്തമായ തിരുത്തൽ വന്നു എങ്കിലും 2023 ഡിസംബറിൽ 2142 ഡോളർ വരെയും അന്താരാഷ്ട്ര വില പോയിട്ടുണ്ടായിരുന്നു.
ഫലത്തിൽ കഴിഞ്ഞ 14 വർഷത്തിനിടെ അന്താരാഷ്ട്ര സ്വർണ്ണവില 250 ഡോളർ മാത്രമാണ് വർദ്ധിച്ചിട്ടുള്ളത്.
ഈ കാലയളവിനുള്ളിൽ നമ്മുടെ വിപണിയിൽ 120% ത്തിലധികം വർദ്ധിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം രൂപയുടെ മൂല്യത്തിൽ 84 ശതമാനത്തോളം ഇടിവുണ്ടായതും, ഇറക്കുമതി ചുങ്കം 15 ശതമാനമായി മാറിയതുമാണ്. സ്വർണത്തിന് ഇത്രമാത്രം വിലവർധന ഉണ്ടായാലും സ്വർണത്തോടുള്ള ഭ്രമം അവസാനിക്കുന്നില്ല. പുതിയ തലമുറ പൊലിമ കുറച്ചിട്ടുണ്ടെങ്കിലും കോയിനുകളായും ബാറുകൾ ആയും നിക്ഷേപമായി കരുതിവെക്കുന്നുണ്ട്.
അഞ്ചുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര സ്വർണ്ണവില 2500 ഡോളറിൽ എത്തുമെന്നുള്ള പ്രവചനങ്ങൾ വരുന്നുണ്ട്. സ്വർണ്ണത്തിൻറെ വിലവർധനവ് വിപണിയിൽ അമ്പരപ്പും, ഉപഭോക്താക്കളിൽ അങ്കലാപ്പു൦ സൃഷ്ടിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി ക്രമാതീതമായി കുറഞ്ഞിട്ടുമുണ്ട്.