സ്വർണ്ണവിലയിൽ വീണ്ടും റിക്കാർഡ്. സ്വർണ്ണവില ഇന്ന് 45 രൂപ ഗ്രാമിന് വർദ്ധിച്ച് 6080 രൂപയും, 360 രൂപ പവന് വർദ്ധിച്ച് 48640 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2160 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്. കേരള വിപണിയിൽ റിക്കാർഡ് വിലവർധനവാണ് ഇന്ന് അനുഭവപ്പെട്ടത്.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വൻതോതിൽ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിർണായക മീറ്റിംഗ് നാളെയാണ്. പലിശ നിരക്ക് എന്ന് കുറയ്ക്കുമെന്നതിൻറെ നിലപാട് നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.