അരലക്ഷം കടന്നിട്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6360 രൂപയിലാണ് വ്യാപാരം.
പുതിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുകയാണ്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവില വര്‍ധിക്കാനിടയായത്. 680 രൂപയുടെ വര്‍ധന്് രേഖപ്പെടുത്തിയതോടെ 50,880 രൂപയാണ് ഒരു പവന്റെ വില.
ഗ്രാമിന് 85 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഫെബ്രുവരി 13ന് 1981 ഡോളര്‍ ആയിരുന്നു ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. സ്വര്‍ണവില പ്രവചനാതീതമായി മുന്നോട്ട് നീങ്ങുകയാണെന്നും എന്നാല്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരാന്‍ സാധ്യതയില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വക്കേറ്റ് എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്നെങ്കിലും വില വീണ്ടും കുതിക്കുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4000 രൂപയിലധികമാണ് വര്‍ധനവുണ്ടായത്.