Share this Article
ഉച്ചയോടെ വീണ്ടും സ്വർണവില വര്‍ധിച്ചു; പവന് 53,000ലേക്ക്, രണ്ടുതവണകളായി കൂടിയത് 280 രൂപ
വെബ് ടീം
posted on 09-04-2024
1 min read

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ വീണ്ടും കൂടി. ഇന്ന് രണ്ടു തവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാവിലെ 80 രൂപയാണ് കൂടിയത്. 53000 കടന്നും കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായാണ് ഉയര്‍ന്നത്.

ഗ്രാമിന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 35 രൂപയാണ് കൂടിയത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തില്‍പ്പരം രൂപയാണ് വര്‍ധിച്ചത്.ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories