വിവാഹത്തിന് മുന്നേ തന്നെ ഒന്ന് പരിചയപ്പെടാൻ ഓയോ റൂമുകൾ ബുക്ക് ചെയ്യുന്ന അവിവാഹിതാരയ കപ്പിൾസിനെ അൽപ്പം നിരാശപ്പെടുത്തുന്ന വാർത്തയാണ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ് ഫോമായ ഓയോയിൽ നിന്ന് വരുന്നത്. ഓയോ ഹോട്ടൽ അവതരിപ്പിച്ച പുതിയ ചെക്ക് ഇൻ നയത്തിലെ പ്രധാന കാര്യം അവിവാഹിതരായ കപ്പിൾസിന് ഒരുമിച്ച് നിൽക്കാൻ ഹോട്ടൽ മുറി അനുവദിക്കില്ല എന്നതാണ്. ഓയോ ഹോട്ടൽസ് കൊണ്ടുവരുന്ന പുതിയ ചെക്ക് ഇൻ നയം ആദ്യം അവതരിപ്പിക്കുക ഉത്തർപ്രദേശിലെ മീററ്റിൽ ആയിരിക്കും.
ഓയോയുടെ പുതുക്കിയ ചെക്കിംഗ് റൂൾസ് പ്രകാരം 2025 മുതൽ, ഓൺലൈൻ ബുക്കിംഗ് നടത്തിയാലും, ചെക്ക്-ഇൻ സമയത്ത് ദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.
പ്രാദേശിക വികാരങ്ങൾ കണക്കിലെടുത്ത്, ബുക്കിംഗ് നിരസിക്കാനുള്ള അധികാരം ഹോട്ടൽ പാർട്ണമാർക്ക് നൽകുന്നതാണ് പുതിയ ചെക്കിംഗ് നയം.
ഈ നയം ആദ്യം ഉത്തർപ്രദേശിലെ മീററ്റിലാണ് നടപ്പിലാക്കുക. തുടർന്ന് രാജ്യത്തെ മറ്റ് എല്ലാ ഒയോ ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കും.
മീററ്റ് പോലുള്ള ചില പ്രദേശങ്ങളിൽ, അവിടുത്തെ ജനങ്ങൾ അവിവാഹിത ദമ്പതികളെ ഒരുമിച്ച് ഹോട്ടലുകളിൽ പാർപ്പിക്കുന്നതിനെ എതിർത്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഹോസ്പിറ്റാലിറ്റി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഓയോ തങ്ങളുടെ ചെക്ക് ഇൻ നയം പുതുക്കിയത്.
പുതിയ നയം സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനുമായിട്ടാണെന്ന് പറയുന്നു. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നതായും അവർ പറയുന്നു.
ഈ നയം ഒയോയുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. സോഷ്യൽ മീഡിയയിൽ ഈ നയത്തിനെതിരെ വലിയ വിമർശനം ഉയർന്നുവന്നിട്ടുണ്ട്.