ജി.സി.സി വിപണികളിലടക്കം വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിനൊരുങ്ങി സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). വിജയകരമായ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ഐ.ജി.ജെ നിരവധി പദ്ധതികളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുകയാണ്. ജൂവലറി വ്യവസായ മേഖലയില്‍ മികവ് പുലര്‍ത്താന്‍ മികച്ച പ്രൊഫഷണലുകളെ സജ്ജരാക്കുന്നതിനൊപ്പം മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കുവാന്‍ വിശാല കാഴ്ചപ്പാടുകളോടെ ഒട്ടേറെ പദ്ധതികളാണ് ഐ.ജി.ജെ പ്രഖ്യാപിക്കുന്നത്.
രാജ്യത്തുടനീളമുള്ള ഒരു പ്രധാന പരിശീലന കേന്ദ്രമായും ഇന്നവേഷന്‍ ഹബ്ബായും ഐ.ജി.ജെ ഉയര്‍ന്നുവരികയാണ്. ഇതിനോടകം 12000ലധികം പ്രൊഫഷണലുകള്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേറ്റും നല്‍കി ആഗോള വാണിജ്യമേഖലയില്‍ തൊഴില്‍ നല്‍കുവാന്‍ ഐ.ജി.ജെക്ക് സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ റിസര്‍ച്ച് & ഡവലപ്‌മെന്റ് വിഭാഗവുമുണ്ട്. ഇന്ത്യയുടെ ജി.ഡി.പിയില്‍ ഏഴ് ശതമാനത്തിലധികം സംഭാവന നല്‍കുന്ന ജെം ആന്‍ഡ് ജൂവലറി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതില്‍ ഐ.ജി.ജെക്കുള്ള പങ്ക് നിര്‍ണായകമാണ്.
ഐ.ജി.ജെ ക്യാംപസുകളിലുടനീളം ഡയമണ്ട് ടെസ്റ്റിങ്ങ് ലാബുകളും ഹാള്‍മാര്‍ക്കിങ് സെന്ററുകളും, ജൂവലറി മേഖലയിലെ റിക്രൂട്ട്മെന്റിന് സഹായിക്കാനായുള്ള ഒരു പ്ലേസ്മെന്റ് പോര്‍ട്ടല്‍, കോളേജുകളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡ് ഓണ്‍ കോഴ്സ്, ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്ത്യയിലെ ആദ്യ എം.ബി.എ വര്‍ക്ക് ഇന്റഗ്രേറ്റഡ് ലേണിങ്ങ് പ്രോഗ്രാം ഇന്‍ ജൂവലറി റീട്ടയില്‍, ജൂവലേഴ്സിന് തൊഴിലാളികളെയും മാനേജ്മെന്റിനെയും പരിശീലിപ്പിക്കാന്‍ പ്രത്യേക ടെക്നിക്കല്‍ ആന്‍ഡ് മാനേജീരിയല്‍ സ്‌കില്‍ ട്രെയിനിങ്ങ് കേന്ദ്രം, ജൂവലറിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ശേഖരമടങ്ങുന്ന വിശാലമായ ലൈബ്രറി, ആഗോള ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജൂവലറി ഡിസൈന്‍ എക്സ്പോകളും അന്താരാഷ്ട്ര ജൂവലേഴ്സ് കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുക, ജൂവലറിയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കായുള്ള നൂതന ഇ-ലേണിങ്ങ് പ്ലാറ്റ്ഫോം, വ്യവസായ മേഖലയിലെ ക്രിയാത്മകമായ പരിഹാരങ്ങള്‍ക്കായി ജൂവലേഴ്സിനായുള്ള ജൂവലേഴ്സ് ഇന്നവേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് സെന്റര്‍ (ജെ.ഐ.എ.സി), ഐ.ജി.ജെ ക്യാമ്പസിനെ ജൂവലറി ടൂറിസം സെന്ററും കൂടി ആക്കിത്തീര്‍ത്ത് ലൈവ് വര്‍ക്ക്ഷോപ്പുകളും ആഭരണ നിര്‍മാണവും സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമൊരുക്കുക, ജൂവലറി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ വഴി സംരംഭകര്‍ക്ക് ജൂവലറിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കായി വേണ്ട സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഭാവി പരിപാടികള്‍.
ഇന്‍കെല്‍ ഗ്രീന്‍സ് എജ്യൂസിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ജി.ജെയ്ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ (NSDC) ജെം ആന്‍ഡ് ജൂവലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (GJSCI) അഫിലിയേഷനുണ്ട്. കൂടാതെ ജെം ആന്‍ഡ് ജൂവലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ജി.ജെ.എസ്.സി.ഐ) ജെം ആന്‍ഡ് ജൂവലറി രംഗത്ത് സെന്റര്‍ ഓഫ് എക്സലന്‍സ് ആയും ചാംപ്യന്‍ സ്‌കില്‍ ട്രെയ്നിങ്ങ് സെന്ററായും സ്ഥാപനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പരിശീലന പരിപാടികളായ അസാപ്, എന്‍യുഎല്‍എം, KASE , യുവകേരളം തുടങ്ങിയവയില്‍ പ്രത്യക പരിശീലനം നല്‍കാന്‍ (Training Partner ) ഐ.ജി.ജെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഐ.ജി.ജെയുടെ പ്രശസ്തിക്ക് തിലകം ചാര്‍ത്തിക്കൊണ്ട് മേധാവി സ്‌കില്‍ യൂണിവേഴ്സിറ്റി( സിക്കിം)യുടെ ഒരു പ്രധാന അഫിലിയേഷന്‍ നേടി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള അത്യാധുനിക അക്കാദമിക് പ്രോഗ്രാമുകളും സര്‍ട്ടിഫിക്കേഷനുകളും നല്‍കാന്‍ ഈ അഫിലിയേഷന്‍ ഐ.ജി.ജെയെ പ്രാപ്തമാക്കി.
ജൂവലറി ഡിസൈന്‍, നിര്‍മാണം, ജെമ്മോളജി, മാനേജ്മെന്റ് തുടങ്ങിയവയിലെ പ്രധാന പ്രോഗ്രാമുകള്‍ക്ക് പുറമേ പരിശീനത്തിനും കണ്‍സള്‍ട്ടേഷനുമായി ഐ.ജി.ജെ പ്രമുഖ ബാങ്കുകളും ജൂവലറി റീട്ടേലര്‍മാരുമായും പങ്കാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്. അലയന്‍സ് യൂണിവേഴ്സിറ്റി (ബാഗ്ലൂര്‍), രാജഗിരി (കൊച്ചി), ജെയിന്‍ യൂണിവേഴ്സിറ്റി (ബാഗ്ലൂര്‍) തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണം ഐ.ജി.ജെയുടെ വിദ്യാഭ്യാസ സാധ്യതകളെ കൂടുതല്‍ വിപുലീകരിക്കുന്നു.