Share this Article
Latest Business News in Malayalam
സോളാർ ഊർജ്ജത്തിൽ വിപ്ലവം സൃഷ്ടിച്ച് Geps Energy മുന്നേറുന്നു
ഏജൻസി ന്യൂസ്
13 hours 15 Minutes Ago
5 min read
Solar companies in Kerala , Reliable Solutions by GEPS Energy

കണ്ണൂർ, കേരള: പുനരുപയോഗ ഊർജ്ജ ശേഷിയിൽ ലോകത്ത് നാലാം സ്ഥാനത്തും, 2022-ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിൽ അഞ്ചാം സ്ഥാനത്തും നിൽക്കുന്ന ഇന്ത്യയുടെ സൗരോർജ്ജ വിപ്ലവത്തിൽ സജീവ പങ്കാളിയാണ് 'GEPS ENERGY'. സോളാർ രംഗത്ത്‌ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിൻ്റെ മുന്നേറ്റവും ദ്രുതഗതിയിലാണ്. 


കേരളത്തിൻ്റെ സൗരോർജ്ജ മേഖലയിൽ കഴിഞ്ഞ 8 വർഷക്കാലം കൊണ്ട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിപിച്ച ഒരു കമ്പനിയാണ് GEPS Energy. വിശ്വസ്തമായ സേവനങ്ങൾ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, അറിയപ്പെടുന്ന ബ്രാൻഡുകളുടെ സോളാർ പാനലുകൾ എന്നിവ നൽകിക്കൊണ്ടാണ് GEPS എനർജി മറ്റ് കമ്പനികളിൽ നിന്ന് വേറിട്ടുനിൽക്കുന്നത്. കേരളത്തിൽ അതിവേഗം  വളർന്നുകൊണ്ടിരിക്കുന്ന സോളാർ കമ്പനി എന്ന നിലയിൽ GEPS ഗുണ നിലവാരത്തിനും  ഉപഭോക്തൃ സേവനത്തിനുമാണ് എപ്പോഴും മുൻ‌തൂക്കം നൽകുന്നത്. ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ GEPS എനർജിയുടെ സേവനം ലഭ്യമാണ്.

 2016-ൽ കണ്ണൂരിലെ കൂടാളിയിലാണ് GEPSന്റെ ആദ്യത്തെ കമ്പനിയായ “GREEN ENERGIA” ആരംഭിച്ചത്. തുടർന്ന്, 2022-ൽ GEPSന്റെ മാതൃക്കമ്പനിയായ “GEPS Energy” കണ്ണൂരിലെ ചാലോട് തുടക്കം കുറിച്ചു. എന്നാൽ വളരെ പെട്ടന്നുതന്നെ മറ്റ് മുൻനിര സോളാർ കമ്പനികളെ മറികടന്നുകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുക്കാൻ GEPSനു കഴിഞ്ഞിട്ടുണ്ട്. മാനേജിംഗ് ഡയറക്ടറായ ശ്രീ. നിധീഷിൻ്റെ  കഠിനാധ്വാനവും,  ദീർഘവീക്ഷണവുമാണ് കമ്പനിയെ ഈ നിലയിലേക്ക് വളർത്തികൊണ്ടുവരാൻ  സഹായിച്ചത്.


GEPS ENERGY നൽകുന്ന സേവനങ്ങൾ:

  • സൗരോർജ്ജ പാനൽ സ്ഥാപിക്കൽ (Solar Panel Installation)

  • സൗരോർജ്ജ സംവിധാനങ്ങളുടെ രൂപകൽപ്പന (Solar System Design)

  • സൗരോർജ്ജ ഉപകരണങ്ങളുടെ വിൽപ്പന (Solar Equipment Sales)

  • സൗരോർജ്ജ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ (Solar System Maintenance).

GEPS-ൻറെ  വളർച്ചയും ഇന്ത്യയിലെ സോളാറിൻ്റെ വളർച്ചയും ഒരേപോലെയാണെന്ന് പറയാം. പ്രധാനമന്ത്രിയുടെ "പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന" പദ്ധതി ഇന്ത്യയിലെ സോളാർ മേഖലയുടെ വളർച്ചയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സബ്സിഡിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ സബ്സിഡി ലഭ്യമായതിനു ശേഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കാൻ GEPS ENERGY ജനങ്ങളെ സഹായിക്കുകയും, പരിസ്ഥിതി സൗഹൃദപരമായ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിൽ വളരെയധികം പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഫലമായാണ് 2024-ൽ കണ്ണൂരിൽ ഏറ്റവും കൂടുതൽ MNRE സോളാർ ഇൻസ്റ്റാളേഷൻ പദ്ധതികൾ  വിജയകരമായി പൂർത്തിയാക്കിയ സോളാർ കമ്പനി എന്ന ബഹുമതി GEPS ENERGYക്ക് ലഭിച്ചത്. കേരളത്തിൽ 1000-ൽ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ചതിലൂടെ കമ്പനി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.


എല്ലാ സ്റ്റാർട്ടപ്പ് കമ്പനികളേയും പോലെ GEPS ഉം അവരുടെ പ്രാരംഭകാലത്ത് പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് വൻ വിജയമാക്കിയതിനു പിന്നിൽ ശ്രീ നിധീഷിൻ്റെ തികഞ്ഞ ലക്ഷ്യ ബോധവും പരിശ്രമവുമാണ്. 


ഊർജ്വസ്വലമായ ഭാവിക്ക് കൂടുതൽ ശാഖകളിലേക്ക് 


ഇനി എല്ലാ വീട്ടിലും സോളാർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകലുമുള്ള ആൾക്കാരിലേക്ക് സോളാറിൻ്റെ സേവനംഎത്തിക്കാനും , സുസ്ഥിര ഊർജത്തിൻ്റെ ഉപയോഗം വർദ്ധിപ്പിക്കാനും വേണ്ടി കണ്ണൂരിലെ ചാലോട് എന്ന സ്ഥലത്ത് ചെറിയ രീതിയിൽ തുടക്കം കുറിച്ച് വലിയ വിജയം നേടിയ GEPS ഇന്ന് മറ്റു ജില്ലകളിൽ കൂടുതൽ ശാഖകളിലേക്ക് വളർന്നിരിക്കുന്നു. GEPS Energy India Pvt Ltd കാസർഗോഡ്, GEPS Distributions India LLP മട്ടന്നൂർ, GEPS Solar Project India Pvt Ltd കൊച്ചി എന്നിവയാണ് GEPSൻ്റെ  3 സഹോദര സ്ഥാപനങ്ങൾ. ഫെബ്രുവരി 20-ന് കൊച്ചിയിൽ ആരംഭിച്ച GEPSൻ്റെ പുതിയ ബ്രാഞ്ച്  "GEPS Solar Project India Pvt Ltd" GEPSൻ്റെ വളർച്ചയുടെ പാതയിലെ മറ്റൊരു നാഴിക കല്ലാണ്. ഇനി കേരളത്തിന്റെ വിവിധ കോണുകളിൽ പുതിയ ശാഖകൾ തുറക്കാനൊരുങ്ങുകയാണ് GEPS. 


കേരളത്തിലെവിടെയും റെസിഡെൻഷ്യലോ കൊമ്മേർഷ്യലോ ആയിട്ടുള്ള സോളാറിൻ്റെ ആവശ്യങ്ങൾക്ക് ധൈര്യമായി ബന്ധപ്പെടാൻ കഴിയുന്ന ഒരു സ്ഥാപനമാണ് GEPS. അവരുടെ  സർട്ടിഫൈഡായിട്ടുള്ള വിദഗ്ധർ ഉടൻ തന്നെ നിങ്ങളെ വിളിക്കുകയും മികച്ച സേവനം നൽകുകയും ചെയ്യുന്നു. തടസ്സമില്ലാത്ത വൈദ്യുതിക്കായി ഭാവിയിലെ ഊർജ്ജം ഇന്ന് തന്നെ തിരഞ്ഞെടുക്കാം GEPS-ൽ നിന്നും. 



കൂടുതൽ വിവരങ്ങൾക്ക്:


GEPS Energy

Contact:+91 85476 55673

Website:https://gepsenergy.com/


English Summery: GEPSEnergy delivers comprehensive energy solutions, including EPC, O&M, and project management for complex energy infrastructure projects worldwide. Partner with us.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories