Share this Article
Latest Business News in Malayalam
ഗ്യാലക്സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും
Samsung & MyG Host Galaxy S25 Metro Train Unboxing Event

 സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സ് റീട്ടെയില്‍ നെറ്റുവര്‍ക്കായ മൈജിയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റായി ഗ്യാലക്സി എസ്25 സീരീസ് അവതരിപ്പിച്ച് സാംസങ്. മൈജി എസ്25 മെട്രോ - എഐയുടെ ഗ്യാലക്സിയിലേക്ക് ഒരു യാത്ര എന്നായിരുന്നു പരിപാടിയുടെ പേര്. 

ഒരു മണിക്കൂര്‍ നീണ്ട മെട്രോ റൈഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ലൈവ് ഡെമോണ്‍സ്ട്രേഷനും ക്യു ആന്‍ഡ് എ സെഷനുമുണ്ടായി. ഒപ്പം  സാംസങ് ഗ്യാലക്സി എസ്25 പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ ഇന്‍ഫുളവന്‍സര്‍മാരായ കോൾ മി ഷസാം, ഹാഷിര്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

വണ്‍ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാര്‍ട് ഫോണുകളാണ് ഗ്യാലക്സി എസ്25 സീരീസിലുള്ളത്. ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാന്‍ സാംസങ് എസ് 25ല്‍ സാധിക്കും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, കോൾ ട്രാന്‍സ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകള്‍ എസ് 25 ല്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

പേഴ്സണലൈസ്ഡ് എഐ ഫീച്ചറുകള്‍ക്കായി പേഴ്സണല്‍ ഡാറ്റ എഞ്ചിനും ഗ്യാലക്സി എസ്25 സീരീസിലുണ്ട്. എല്ലാ വ്യക്തി വിവരങ്ങളും സ്വകാര്യവും ക്നോക്സ് വാള്‍ട്ടിനാല്‍ സുരക്ഷിതവുമായിരിക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രഫിയും ഗ്യാലക്സി എസ്25ല്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഗ്യാലക്സി എസ് സീരിസിലെ തന്നെ ഏറ്റവും കരുത്തേറിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ആണ് ഗ്യാലക്സി എസ്25 സീരിസിന് കരുത്ത് പകരുന്നത്. ഹൈ റസല്യൂഷന്‍ സെന്‍സറുകളും പ്രൊ വിഷ്വല്‍ എഞ്ചിനുമായി എല്ലാ റേഞ്ചിലും അള്‍ട്ര ഡീറ്റിയല്‍ഡ് ഷോട്ട്സ് ഗ്യാലക്സി എസ്25 ഉറപ്പുനല്‍കുന്നു. അപ്ഗ്രേഡ് ചെയ്ത പുതിയ 50 എംപി അള്‍ട്രവൈഡ് ക്യാമറ സെന്‍സറാണ് ഗ്യാലക്സി എസ്25 അള്‍ട്രയിലുള്ളത്.

വീഡിയോകളിലെ അനാവശ്യ നോയ്സുകള്‍ ഒഴിവാക്കുന്നതിനായി ഓഡിയോ ഇറേസറും ഗ്യാലക്സി എസ്25ലുണ്ട്. ഗ്യാലക്സി എസ് സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതും ദീര്‍ഘനാള്‍ ഈടു നില്‍ക്കുന്നതുമായ മോഡലാണ് ഗ്യാലക്സി എസ് 25 അള്‍ട്ര. 7 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഒഎസ് അപ്ഗ്രേഡുകളും ലഭ്യമാകും. 

എല്ലാ മുന്‍നിര ഓണ്‍ലൈന്‍ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഗ്യാലക്സി എസ്25 സീരീസ് പ്രീബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. https://www.samsung.com/in/live-offers/ എന്ന ലിങ്കില്‍ സാംസങ് ലൈവിലും ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്ക് ചെയ്യാം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories