Share this Article
Latest Business News in Malayalam
ശനിയാഴ്ച യുപിഐ സേവനം തടസ്സപ്പെടും; ഈ സമയത്ത് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ല; മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
വെബ് ടീം
posted on 06-02-2025
1 min read
hdfc bank

ന്യൂഡല്‍ഹി: ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ശനിയാഴ്ച (ഫെബ്രുവരി 8) കുറച്ചു മണിക്കൂറുകള്‍ നേരം യുപിഐ സേവനം ലഭ്യമാകില്ല എന്നതാണ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ അപ്‌ഡേറ്റ്.


അന്നേ ദിവസം പുലര്‍ച്ചെ 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനം പ്രവര്‍ത്തനരഹിതമാകും. സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് കുറച്ചുമണിക്കൂറുകള്‍ സേവനം തടസ്സപ്പെടുന്നത്. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.പ്രവര്‍ത്തനരഹിതമായ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories