ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 2025- 2026 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുകയാണ്.അടുത്ത അഞ്ച് വർഷം അവസരങ്ങളുടെ കാലമെന്ന് ധനമന്ത്രി.വികസിത് ഭാരത് വിഷൻ വഴി കാട്ടും. ആറ് മേഖലകൾക്കാണ് ആണ് ഊന്നൽ. അതിൽ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന എന്നും ധനമന്ത്രി.
ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കേന്ദ്രം.ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. 2028 വരെ നീട്ടി.
അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം പ്രാദേശിക വിമാനത്താവളങ്ങൾ.പട്‌ന വിമാനത്താവളം നവീകരിക്കും.അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും.ലക്ഷദ്വീപിന് പ്രത്യേക പദ്ധതി
സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റ്. അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റ് വർധിപ്പിക്കും. എ.ഐ. വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ്.ബിഹാറിന് ബജറ്റിൽ വാരിക്കോരി സഹായം.ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.
കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കും. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം.
തൻ്റെ തുടർച്ചയായ എട്ടാം ബജറ്റ് അവതരണമാണിപ്പോൾ നിർമ്മല സീതാരാമൻ നടത്തുന്നത്. ബജറ്റവതരണം തത്സമയം കാണാം