കൊച്ചി: തുടർച്ചയായ നാലാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് (01/03/2025) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,520 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.ഇതോടെ തുടർച്ചയായ ഇടിവിൽ ഇതുവരെ 1,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.