Share this Article
Latest Business News in Malayalam
സ്വർണ്ണാഭരണങ്ങൾ വിൽക്കുമ്പോൾ ശ്രദ്ധിക്കുക: നഷ്ടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ മനസിലാക്കാം
വെബ് ടീം
5 hours 10 Minutes Ago
3 min read
 Gold Jewelry

സ്വർണ്ണം എന്നാൽ ആഭരണങ്ങൾ മാത്രമല്ല, ആളുകളുടെ നിക്ഷേപവും വികാരവും കൂടികലർന്ന ഒന്നാണ്. പുതിയതും ട്രെൻഡിയുമായ ആഭരണങ്ങൾ വാങ്ങാനായി പഴയ സ്വർണ്ണം വിൽക്കുന്ന പ്രവണത ഇന്ന് ഏറിവരുന്നു. നിങ്ങളും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനുമുന്‍പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സ്വർണ്ണ വില കുതിച്ചുയരുമ്പോളും, 2023-24 വർഷത്തിൽ സ്വർണ്ണത്തിൻ്റെ ആവശ്യകത 18% വർധിച്ചു എന്നത് ശ്രദ്ധേയമാണ്. 2024-25 ൽ സ്വർണ്ണാഭരണങ്ങളുടെ ഉപഭോഗം മൂല്യത്തിനനുസരിച്ച് 14 മുതൽ 18 ശതമാനം വരെ ഉയരുമെന്ന് ഐസിആർഎ (ICRA) പ്രവചിക്കുന്നു. സ്വർണ്ണ വില ഉയർന്നാലും, പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു സുരക്ഷാ മാർഗ്ഗമായിട്ടാണ് ഇപ്പോളും സ്വർണ്ണത്തെ കണക്കാക്കുന്നത്.

ഇന്ത്യൻ ആഭരണ വിപണി

റെഡ്‌സീർ, പിഡബ്ല്യുസി റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഇന്ത്യൻ ആഭരണ വിപണി ഏകദേശം 67 ബില്യൺ ഡോളറിന്റേതാണ്. 2028 ഓടെ ഇത് 115 മുതൽ 125 ബില്യൺ ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.

സ്വർണ്ണം വിൽക്കുമ്പോളോ, മാറ്റി വാങ്ങുമ്പോഴോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ സ്വർണ്ണം വിൽക്കാനോ, മാറ്റി വാങ്ങാനോ തീരുമാനിക്കുമ്പോൾ, അതിനു മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നഷ്ട്ടങ്ങളെക്കുറിച്ച് താഴെക്കൊടുക്കുന്നു. സ്വർണ്ണം വിൽക്കാൻ പോകുമ്പോൾ, പണിക്കൂലി മാത്രമല്ല, വിപണി മൂല്യത്തിലെ കുറവും, ജിഎസ്ടിയും കിഴിവ് ചെയ്യും. ഇത് നിങ്ങൾക്ക് വലിയ നഷ്ട്ടം വരുത്തും.

സ്വർണ്ണം മാറ്റി വാങ്ങുമ്പോൾ എങ്ങനെ നഷ്ടം സംഭവിക്കുന്നു?

നിങ്ങളുടെ പഴയ ആഭരണങ്ങൾ വിറ്റ് പുതിയവ വാങ്ങുമ്പോൾ, പഴയ ആഭരണങ്ങളുടെ വിലയിൽ നിന്ന് ജിഎസ്ടി, വിപണി മൂല്യത്തിലെ കുറവ്, പണിക്കൂലി എന്നിവയെല്ലാം കുറയ്ക്കുന്നു. ഇത് നിങ്ങളുടെ പഴയ സ്വർണ്ണത്തിൻ്റെ വില കുറയ്ക്കുന്നു.

മാത്രമല്ല, ഇതിനു പകരമായി നിങ്ങൾ പുതിയ ആഭരണം വാങ്ങുമ്പോൾ, അതിന് പണിക്കൂലി (10% മുതൽ 25% വരെ ആകാം), 3% ജിഎസ്ടി എന്നിവയും അധികമായി നൽകേണ്ടി വരും. ഇത് ഇരട്ട നഷ്ട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നിക്ഷേപം ലക്ഷ്യമിടുമ്പോൾ ആഭരണങ്ങൾ ഉചിതമായ മാർഗ്ഗമല്ല

നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ആഭരണങ്ങളേക്കാൾ നല്ലത് സ്വർണ്ണ നാണയങ്ങളോ, സ്വർണ്ണക്കട്ടികളോ വാങ്ങുന്നതാണ്. കാരണം ആഭരണങ്ങളിൽ പണിക്കുറവും, പണിക്കൂലിയും അധികമായി ഈടാക്കുന്നു.

പല ഇന്ത്യക്കാരും സ്വർണ്ണത്തെ ദീർഘകാല നിക്ഷേപമായിട്ടാണ് കാണുന്നത്. ആവശ്യം വരുമ്പോൾ സ്വർണ്ണാഭരണങ്ങൾ വിറ്റ് പണം നേടാമെന്നും, എപ്പോൾ വേണമെങ്കിലും പുതിയ ആഭരണങ്ങൾ വാങ്ങാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ സ്വർണ്ണാഭരണങ്ങളുടെ വർദ്ധിച്ചുവരുന്ന ചിലവുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിന് പകരം വിൽക്കുന്നതിലേക്ക് ആളുകളെ എത്തിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ തീരുമാനിക്കുമ്പോൾ, ആഭരണങ്ങൾ വിൽക്കുന്നതിന് മുൻപ് പണിക്കൂലി, വിപണി വിലയിലെ കുറവ്, സ്വർണ്ണാഭരണത്തിൻ്റെ പരിശുദ്ധി എന്നിവ തീർച്ചയായും പരിശോധിക്കുക.

സ്വർണ്ണവിലയിൽ എപ്പോഴും മാറ്റങ്ങൾ സംഭവിക്കാം. അതുകൊണ്ട് സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ പോകുമ്പോൾ, വിപണിയിലെ വിലകൾ ഉറപ്പുവരുത്തുന്നത് നല്ലതാണ്. സ്വർണ്ണവില കുറഞ്ഞിരിക്കുകയാണെങ്കിൽ, ആ സമയം സ്വർണ്ണം വിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇത് നഷ്ടം കുറയ്ക്കാൻ സഹായിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories