കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണ വിലയിൽ കുതിപ്പ്. ബുധനാഴ്ച പവന് 760 രൂപ കൂടിയതോടെ സ്വർണ്ണ വില 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി.
ചൊവ്വാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് കഴിഞ്ഞ ദിവസം വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ബുധനാഴ്ച പവന് 45,000 രൂപ ആയതോടെ റെക്കോർഡ് കുതിപ്പാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്.
40,720 രൂപയായിരുന്ന സ്വര്‍ണ വില 25 ദിവസം കൊണ്ടാണ് 4,280 രൂപ വര്‍ധിച്ച് 45,000 രൂപയിലേക്ക് കുതിക്കുകയായിരുന്നു.
ഏപ്രിൽ മാസത്തിലെ സ്വർണ്ണ വില