സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 52,600 രൂപയാണ് ഒരു പവന്റെ വില. 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കൂടി 6,575 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണം. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ആശങ്കകളും അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു. ലോകമെമ്പാടുമുള്ള സ്വര്‍ണത്തോടുള്ള താല്‍പര്യം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ അടക്കം വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണ്ണവില വര്‍ദ്ധനവ് തുടരാന്‍ കാരണമാകുന്നു.
52,600 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6,575 രൂപയായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 57,000 രൂപയ്ക്ക് മേലെ നല്‍കേണ്ടി വരും. അരലക്ഷം എന്ന നിലയിലേക്ക് മാര്‍ച്ച് മാസത്തിലെ സ്വര്‍ണവിപണി എത്തിയിരുന്നു.
അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് ഏപ്രില്‍ മാസം ആരംഭിച്ചത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് വില വര്‍ദ്ധനവ്. നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണ്. വില കുതിച്ച ശേഷം വില്‍പ്പനയില്‍ ഇടിവുണ്ടായെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അതേസമയം കേരളത്തിലെ വെള്ളിവിലയില്‍ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 88.10 രൂപയാണ് വില. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വര്‍ധിച്ചത്.