ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യത്തേക്ക് കുടിയേറി അവിടുത്തെ പൗരന്മാരായി ജീവിക്കുന്ന പല സെലിബ്രേറ്റികളേയും നമുക്ക് അറിയാം. അക്ഷയ് കുമാറിൻ്റെ കനേഡിയൻ പൗരത്വമൊക്കെ പ്രസിദ്ധമാണല്ലോ. ഇത്തരത്തിൽ പൗരത്വം നേടുക എന്നത് അത്ര നിസാരകാര്യമൊന്നുമല്ല. അതിന് വേണ്ടി പല കടമ്പകളും കടക്കേണ്ടതായിട്ടുണ്ട്. പല രാജ്യങ്ങളും കർശനമായ നിബന്ധനകളോടെ മാത്രമേ പൗരത്വം നൽകുകയുള്ളു.
എന്നാൽ അമേരിക്കയുടെ ഒരു അയൽ രാജ്യം പൗരത്വം വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ പെട്ടന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. അതായത് 1.7 കോടി രൂപ നൽകിയാൽ നിങ്ങൾ ആ രാജ്യത്തിൻ്റെ പൗരത്വം നിങ്ങൾക്ക് ലഭിക്കും. അത് ഏത് രാജ്യമാണെന്നല്ലേ അതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
കരീബിയൻ രാജ്യമായ ഡോമിനിക്കയാണ് ഇത്തരത്തിൽ പൗരത്വം വിൽക്കുന്ന പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്. 2017ൽ വിനാശം വിതച്ച മരിയ ചുഴലിക്കാറ്റിൽ തകർന്ന് പോയ രാജ്യമാണ് ഡൊമിനിക്ക. രാജ്യത്തിൻ്റെ പുനർനിർമ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു അസാധാരണ പൗരത്വ വിൽപ്പനയുമായി ഡോമിനിക്ക രംഗത്ത് വന്നിരിക്കുന്നത്.
വാഷിംഗ്ടൺ പോസ്റ്റ് ആണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഡോമിനിക്കയെ കാലാവസ്ഥാ പ്രതിരോധ ദ്വീപാക്കി മാറ്റുക എന്ന ലക്ഷ്യം വച്ചാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലിയ കടക്കെണിയിൽ ആയിരിക്കുന്ന രാജ്യത്തിന് ആവശ്യമായ ധനസഹായം സമ്പന്ന രാജ്യങ്ങളിൽ നിന്ന് ലഭിക്കാൻ വലിയ കാലതാമസം നേരിടുകയാണ് ഇതും മറ്റൊരു കാരണമാണ്.
പൗരത്വം-ബൈ-ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം
1990-കളിൽ ആരംഭിച്ച പൗരത്വം-ബൈ-ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം, മരിയ ചുഴലിക്കാറ്റിന് ശേഷമുള്ള കാലയളവിൽ വലിയ പ്രചാരം നേടിയിരിക്കുകാണ്. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗവും ഇത് തന്നെയാണ്.
ചൈന മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സമ്പന്നർ ആണ് ഇവിടെ നിക്ഷേപം നടത്തി പൗരത്വം നേടുന്നവരിൽ ഭൂരിപക്ഷം പേരും
പൗരത്വം നേടുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 200,000 ഡോളറായി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത് ആഗോളതലത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞ മാർഗ്ഗങ്ങളിൽ ഒന്നാണ്.
ആശങ്കകൾ
പാസ്‌പോർട്ട് വിൽപ്പന ഡൊമിനിക്കയുടെ പ്രധാന വരുമാനമായി മാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ കൂടുകയാണ്. പണംകൊടുത്ത് രാജ്യത്തെ പൗരന്മാരായി വരുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ചും ഇത് രാജ്യ സുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്നതിനിക്കുറിച്ചുമാണ് ആശങ്ക.
വിവാദങ്ങൾക്കിടയിലും, ഡൊമിനിക്കൻ പൗരത്വം നേടാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
മരിയ ചുഴലിക്കാറ്റ്: കരീബിയൻ കടലിനെ പിടിച്ചുകുലുക്കിയ ദുരന്തം
2017 സെപ്റ്റംബറിൽ കരീബിയൻ കടലിനെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു മരിയ ചുഴലിക്കാറ്റ്. മണിക്കൂറിൽ 260 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വീടുകളും മരങ്ങളും നിലം പൊത്തി. നിരന്തരമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. ദുരന്തത്തിൽ നിന്ന് കരകയറാൻ ദ്വീപുകൾക്ക് വർഷങ്ങളെടുത്തു.
ഡൊമിനിക്കയുടെ ചരിത്രം
ഔദ്യോഗികമായി ഡൊമിനിക്ക റിപ്പബ്ലിക് എന്ന് അറിയപ്പെടുന്ന ഡൊമിനിക്ക, , കരീബിയൻ കടലിലെ ഒരു ചെറിയ ദ്വീപ് രാജ്യമാണ്. 1493-ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ ദ്വീപ് കണ്ടെത്തിയത്. ആദ്യം സ്പെയിനും പിന്നെ ഫ്രാൻസും കീഴടക്കിയ ഈ ദ്വീപ് പിന്നീട് ബ്രിട്ടൻ്റെ കീഴിലായി. 1967-ൽ സ്വയംഭരണവും 1978-ൽ പൂർണ്ണ സ്വാതന്ത്ര്യവും നേടി.
Discover how Dominica, a Caribbean nation and US neighbor, offers citizenship for just Rs 1.7 Cr. Learn if Indians can participate in this affordable citizenship-by-investment program aimed at rebuilding after Hurricane Maria. Find out the benefits and requirements for Indian applicants.